സ്വകാര്യഭാഗത്ത് തീക്കനലിട്ട് പൊള്ളിച്ചു, കാപ്പാ കേസിലെ പ്രതിക്ക് ക്രൂരമര്‍ദനം; മൂന്നുപേര്‍ പിടിയില്‍

Share our post

അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍ പി. ജോര്‍ജ്(25) നാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഏഴംകുളം നെടുമണ്‍ പറമ്പ് വയല്‍കാവ് മുതിരവിള പുത്തന്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (കിച്ചു-30) കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുരഭി വീട്ടില്‍ കാര്‍ത്തിക്(26) ഏഴംകുളം വയല കുതിരമുക്ക് ഉടയാന്‍ വിള കിഴക്കേതില്‍ ശ്യാം (24) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 18-നായിരുന്നു സംഭവം

അടൂര്‍ ഇളമണ്ണൂര്‍ മാരൂരിലുള്ള വീട്ടില്‍വച്ചാണ് യുവാവിനെ പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് വച്ച് ആഴത്തില്‍  മുറിവേല്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യഭാഗത്തും തുടകളിലും തീക്കനല്‍ വാരിയിട്ട് പൊള്ളിച്ചു. കൂടാതെ ശ്യാം എന്നയാള്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ചെവിയില്‍ പെല്ലറ്റില്ലാതെ തുടരെ അടിച്ചു. പിന്നീട് പെല്ലറ്റ് ഉപയോഗിച്ച് ജെറിലിന്റെ കാലിലും ചെവിയിലുംവച്ച് വെടിവച്ചതായും പോലീസ് പറയുന്നു. കമ്പു കൊണ്ട് ദേഹമാസകലം അടിച്ചും ഇവര്‍ യുവാവിനെ പരിക്കേല്‍പ്പിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!