കണ്ണൂർ പുഷ്പോത്സവം വ്യാഴാഴ്ച മുതൽ

കണ്ണൂർ : ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം 8ന് വ്യാഴാഴ്‌ച ആരംഭിക്കും. വൈകിട്ട് ആറിന് പൊലീസ് മൈതാനിയിൽ നിയമസഭ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേള അരങ്ങേറും.
ആറളം ഫാം, കരിമ്പം ഫാം, കൃഷി വകുപ്പ്, വിഷ രഹിത പച്ചക്കറി സ്‌റ്റാൾ, ബി. എസ്. എൻ. എൽ, അനർട്ട്, റെയിഡ്കോ എന്നിവയുടെ പവലിയനുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
മേളയുടെ ഭാഗമായി ജില്ലയിലെ വിദ്യാർഥികൾക്ക് ചിത്രരചന മത്സരം, വെജിറ്റബിൾ കാർവിങ്, പാചകം, സലാഡ് അറേഞ്ച്മെൻ്റ്, മൈലാഞ്ചി ഇടൽ, ഓല മടയൽ, കൊട്ട മടയൽ, പുഷ്‌പരാജ, പുഷ്‌പറാണി, പുഞ്ചിരി, കാർഷിക ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി, ഫാബ്രിക് പെയിൻ്റിംഗ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.അഞ്ച് വയസിന് താഴെ പ്രായമുള്ളവർക്കും എൺപത് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്.