കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകാൻ പേരാവൂരിലെ ഓട്ടോത്തൊഴിലാളികൾ ഒപ്പ് ശേഖരണം നടത്തി

പേരാവൂർ: ഭാരതീയ ന്യായസംഹിത 2023-ലെ സെക്ഷൻ 106(1), 106 (2) എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്കാൻ പേരാവൂരിലെ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയനുകൾ ഒപ്പ് ശേഖരണം നടത്തി.
ഇന്ത്യൻ ശിക്ഷാനിയമം 1860ന് പകരം കൊണ്ടുവന്ന ന്യായ സംഹിതയിൽ വണ്ടിയോടിക്കുന്നയാൾ എന്ന പദംതിരുകിക്കയറ്റുകയും ഹിറ്റ് ആൻഡ് റൺ കേസുകളിൽ പത്ത് വർഷം തടവും ഏഴ് ലക്ഷംരൂപ പിഴയും നിർദ്ദേശിച്ചതിനെതിരെയാണ് ഒപ്പ് ശേഖരണം.കെ.ഷിബിൻ ബാബു, കെ.സുരേഷ്ബാബു, പി.വി.ജയപ്രകാശൻ, കെ.റഹീം, കെ.സി.ഷംസുദ്ദീൻ, വി.ഷിബു എന്നിവർ നേതൃത്വം നല്കി.