വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

പാലക്കാട് : വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.നല്ലേപ്പിള്ളി കമ്പിളിചുങ്കം നങ്ങാംകുറുശ്ശി റിട്ട പോലീസ് എസ്.ഐ ദേവദാസിന്റെ ഭാര്യ മിനിയാണ് (48) മരിച്ചത്.കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ ജ്യോഗ്രഫി അധ്യാപികയാണ്.ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം. പാലക്കാട്ടേക്ക് മകനോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു.
എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എതിരെ വന്ന സ്കൂൾ ബസ് തലയിലൂടെ കയറി ഗുരുതര പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മക്കൾ : അശ്വിൻ ദേവ്, റിസ്വിൻ ദേവ്.