കുതിച്ചുയർന്ന് വെളുത്തുള്ളി വില; കിലോ 400 കടന്നു

Share our post

തിരുവനന്തപുരം: വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്‌ക്ക് 450 രൂപയായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50 രൂപയോളം മാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളി ആണ് ഇപ്പോൾ 500 നടുത്ത് എത്തി നിൽക്കുന്നത്.

ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് വെളുത്തുള്ളി കൂടുതലായി കൃഷി ചെയ്തുവരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!