മൂസ മൗലവിക്ക് ട്രെൻഡ് ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു 

Share our post

പേരാവൂർ : സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിൽ വിദ്യാഭ്യാസത്തിനും ദേശീയ വികസനത്തിനുമുള്ള റിസോഴ്സ് ടീമായ ട്രെൻഡിന്റെ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മൂസ മൗലവി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് കല്ലായിയിൽ നടന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാനും മുൻ പി.എസ്.സി. ചെയർമാനുമായ അഡ്വ: എം.കെ. സക്കീർ ട്രെൻഡ് ട്രൈനർക്കുള്ള സർട്ടിഫിക്കറ്റ് മൂസ മൗലവിക്ക് കൈമാറി.

പേരാവൂർ ടൗൺ ജുമാ മസ്ജിദ് ഖത്തീബായ മൂസ മൗലവി സമസ്ത സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്.) പ്രീ -മാരിറ്റൽ കൗൺസലിങ് കോഴ്‌സിൻ്റെ സംസ്ഥാന റിസോഴ്സ‌് പേഴ്സ‌ണും അറിയപ്പെടുന്ന പ്രഭാഷകനുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!