കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
നാലാം സെമസ്റ്റർ, മേയ് 2024 പരീക്ഷകൾ: പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ /എം.എസ്.സി /എം.സി.എ /എം.എൽ.ഐ.എസ്.സി /എൽ.എൽ.എം/ എം.ബി.എ (സി.ബി.സി.എസ്.എസ്), റെഗുലർ/ സപ്ലിമെൻ്ററി, മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കാനുള്ള തീയതി 13 വരെയും പിഴയോടെ 15 വരെയും നീട്ടി. മറ്റ് തീയതികളിൽ മാറ്റമില്ല. പരീക്ഷാ പുനർ വിജ്ഞാപനം വെബ്സൈറ്റിൽ.
സർവകലാശാല സെനറ്റ്: സെനറ്റിലേക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ മണ്ഡലത്തിൽ നിന്ന് വോട്ടെണ്ണലിൽ സഹീദ് കായിക്കാരൻ (മാടായി പഞ്ചായത്ത്), പി.സി. ഗംഗാധരൻ (മാങ്ങാട്ടിടം പഞ്ചായത്ത്), പി.ബി. ബാലകൃഷ്ണൻ (തിരുനെല്ലി പഞ്ചായത്ത്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.