Connect with us

Kannur

സഫാരി പാർക്കിന് വീണ്ടും ജീവൻ വച്ചു ടൂറിസത്തിൽ പുതു പ്രതീക്ഷ

Published

on

Share our post

കണ്ണൂർ : .നാടുകാണിയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ അനിമൽ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലായിരുന്നു. എന്നാൽ 300 കോടി അനുവദിച്ചുളളള ബഡ്ജറ്റ് പ്രഖ്യാപനത്തോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. സ്ഥലം എം.എൽ.എ.യും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വിഗോവിന്ദൻ മുൻകൈയെടുത്താണ് പാർക്ക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യപിച്ചുകിടക്കുന്നതാണ് തോട്ടം. ഇവിടെ വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധത്തിലാണ് പാർക്ക് വിഭാവനം ചെയ്യുന്നത്.

 

തുടക്കം കഴിഞ്ഞ ജൂണിൽ

കഴിഞ്ഞ ജൂണിലാണ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ മൃഗശാലാവകുപ്പിന്റെയും പ്ലാന്റേഷൻ കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതുസംബന്ധിച്ച് സെപ്റ്റംബറിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും കാര്യമായ തുടർ നടപടികളുണ്ടായില്ല.പദ്ധതിക്കെതിരേ സി.പി.ഐ. പ്രാദേശികഘടകവും എ.ഐ.ടി.യു.സി.യും രംഗത്തുവന്നതും പദ്ധതിയുടെ വേഗം കുറയാൻ കാരണമായി.

പ്ലാന്റേഷൻ കോർപ്പറേഷന് കീഴിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എ.ഐ.ടി.യു.സി. പ്രതിഷേധം. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന നാടുകാണിയിൽ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നായിരുന്നു സി.പി.ഐ. നാടുകാണി ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ആവശ്യം.

മുന്നൂറോളം ഏക്കറിലായാണ് നാടുകാണിയിലെ തോട്ടംഭൂമി. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടങ്ങളിലൊന്നാണിത്. ആലക്കോട് സർക്കാർ എസ്റ്റേറ്റ് എന്ന ഭൂമി 2003ൽ ആദിവാസികൾക്ക് പതിച്ചു നൽകാനായി സർക്കാർ ഏറ്റെടുത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോൾ ഔഷധ സസ്യങ്ങളാണ് കൂടുതലും.കശുവണ്ടി, കറുവപ്പട്ട, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ വിളകൾ വളർത്തുന്നു. എസ്റ്റേറ്റിൽ മൂവായിരത്തിലധികം കറുവാപ്പട്ടകളുണ്ട്,

 

മൃഗശാലയ്ക്ക് അനുയോജ്യം

മൃഗശാലാ അതോറിറ്റിയുടെ മാർഗ നിർദേശങ്ങളനുസരിച്ച് ഇവിടെ സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.കേന്ദ്രനിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കറാണ് വേണ്ടത്. ഇതിനൊപ്പം സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി കൂടി വേണം.വെള്ളക്കെട്ടില്ലാത്തതും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകൾക്ക് പരിഗണിക്കുന്നത്. നാടുകാണിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല. മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് മൃഗശാല തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.


Share our post

Kannur

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

Kannur

നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി

Published

on

Share our post

പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!