അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Share our post

ഫെബ്രുവരി 11ന് നടക്കുന്ന ബി.ഫാം (ലാറ്ററൽ എൻട്രി) 2023 കോഴ്സിലേക്ക് പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷ കമ്മീഷണറുടെ cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കാൻഡിഡേറ്റ് പോർട്ടലിലെ ഹോം പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകിയ ശേഷം ‘Admit Card എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ പേര്, ഒപ്പ് ഫോട്ടോ എന്നിവയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞ് വച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദ വിവരങ്ങൾ കാണാം.

അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ cee.kerala.gov.in ലൂടെ ഫെബ്രുവരി 10ന് വൈകിട്ട് മൂന്നിന് മുമ്പ് അപ്‌ലോഡ്‌ ചെയ്യണം. തപാൽ /ഇമെയിൽ /ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കാൻ സ്വീകരിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 04712525300.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!