സംസ്ഥാന ബജറ്റ് ഇന്ന്; ബജറ്റ് പ്രസംഗം രാവിലെ ഒമ്പതിന്

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് തിങ്കളാഴ്‌ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. നിയമസഭയിൽ രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടികൾമൂലം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ ബജറ്റ്.
ഈ വർഷംമാത്രം 57,000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളത്തെ പൂർണമായും തഴഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കിടയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടൽ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. ജനങ്ങളുടെമേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കാതെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.