ജനത പ്രവാസി സെന്റർ പേരാവൂർ മണ്ഡലം സംഗമം

പേരാവൂർ : ജനത പ്രവാസി സെൻ്റർ പേരാവൂർ മണ്ഡലം സംഗമം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ പഴയങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് എ.കെ. ഇബ്രാഹിം, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനിൽ രാമൻ, കെ. പ്രദീപൻ, എൻ.എൻ. ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ഫിലിപ്പ്, അഹമ്മദ് കൊയിലോത്ത്, പി. ഗോവിന്ദൻ, കൊയ്യോളൻ ലക്ഷ്മണൻ, വി.പി. ജലീൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ.പി. ഷഫീക് (പ്രസി.), വി.പി. ജലീൽ (സെക്ര.), നിഷാദ് ചേനോത്ത് (ട്രഷ.).