കുട്ടി ഡ്രൈവറുടെ സ്കൂട്ടർ കസ്റ്റഡിയിൽ; ഉടമയ്ക്ക് എട്ടിന്റെ പണി

കണ്ണൂർ: പയ്യന്നൂരിൽ 15 വയസുകാരൻ ഓടിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്ത് വാഹന ഉടമയ്ക്കെതിരേ കേസെടുത്തു. കവ്വായിയിലെ വി.പി. നൂറുദ്ദീൻ എന്നയാളുടെ ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കവ്വായി റൂറൽ ബാങ്കിന് മുന്നിൽവച്ചാണ് അപകടകരമാവിധം വാഹനം ഓടിച്ച കുട്ടി ഡ്രൈവറെയും വാഹനവും പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
കുട്ടിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ് ആർസി ഉടമയുടെ മേൽവിലാസം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.