ഓൾ ഇന്ത്യ പോലീസ് ഗെയിംസ്; അമ്പെയ്ത്തിൽ കൊട്ടിയൂർ സ്വദേശിനിക്ക് സ്വർണം

പേരാവൂർ : ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ പോലീസ് ഗെ യിംസ് അമ്പെയ്ത്ത് ചാമ്പ്യൻ ഷിപ്പിൽ കൊട്ടിയൂർ പാൽച്ചുരം സ്വദേശി ബിബിത ബാലന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് ടീമിനത്തിലാണ് ബിബിത ബാലൻ ഉൾപ്പെടുന്ന അസം റൈഫിൾസ് ടീം സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്. ഇടമന ഇ.എ. ബാലൻ-ടി.കെ ലക്ഷ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബിബീഷ്, സവിത.