ബൈക്കിൽ നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു

ഒറ്റപ്പാലം : തൃക്കങ്ങോട് മേപാടത്ത് ബൈക്കിൽ നിന്ന് വീണ യുവാവ് ലോറിയുടെ ടയർ കയറി മരിച്ചു. മേപാടത്തെ ശ്രീരാജാണ് ( ശ്രീകുട്ടൻ -20) മരിച്ചത്. ശനിയാഴ്ച രാത്രി 11.50 ഓടെ കണ്ണിയംപുരത്ത് സ്വകാര്യ ആസ്പത്രിക്ക് സമീപമായിരുന്നു അപകടം. ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൻ്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിയുന്നു ശ്രീരാജ്. ഇതിനിടെ തെന്നിവീണ ശ്രീരാജിൻ്റെ ദേഹത്ത് കൂടെ അതിലെ വന്ന ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീരാജ് തൽസമയം മരിച്ചു.ഡി.വൈ.എഫ് ഐ തൃക്കങ്ങോട് മേഖല കമ്മിറ്റി അംഗമാണ് ശ്രീരാജ്. അച്ഛൻ :ശ്രീനിവാസൻ. അമ്മ :റീത. സഹോദരൻ: അനിൽകുമാർ.