ഷീ ലോഡ്ജ് ഉദ്ഘാടനം ഇന്ന് : സ്ത്രീകള്‍ക്ക് സുരക്ഷിത ഇടമൊരുക്കി തളിപ്പറമ്പും

Share our post

കണ്ണൂർ: വിവിധ ആവശ്യങ്ങള്‍ക്കായി തളിപ്പറമ്പിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍. രാത്രി വൈകി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും ദൂരങ്ങളില്‍ നിന്നെത്തി തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ചുരുങ്ങിയ ചെലവില്‍ സുരക്ഷിത താമസം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സൗകര്യം ഒരുക്കിയത്. ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള മൂന്നു ലക്ഷം രൂപ വീതവും ചേര്‍ത്ത് ആകെ 85 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്.

ഒന്നാംനില നിര്‍മ്മാണത്തിനായി 35 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിക്കും. നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥലപരിമിതി കാരണമാണ് പുതിയ കെട്ടിടം പണിതത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!