MUZHAKUNNU
ജനകീയ കൂട്ടായ്മയിൽ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ആറിന്

ഇരിട്ടി: നാട്ടുകാർ ജനകീയ കൂട്ടായ്മയിൽ പണം സ്വരൂപിച്ച് വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച മുഴക്കുന്ന് പോലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം ആറിന് 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച പോലീസ് സ്റ്റേഷനാണ് മുഴക്കുന്നിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
കാക്കയങ്ങാട് – പുന്നാട് റോഡിലാണ് നാട്ടുകാർ പണം സ്വരൂപിച്ച് വാങ്ങിയ 45 സെന്റ് സ്ഥലത്തു പോലീസ് സ്റ്റേഷനായി കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ച് മാസങ്ങളായെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഷൻ ഉദ്ഘാടനം ആറിന് നടക്കുമെന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ ബാക്കി കിടന്നിരുന്ന മിനുക്കു പണികൾ പോലീസുകാർ ഉൾപ്പെടെ ചേർന്നുകൊണ്ട് പൂർത്തീകരിക്കുകയായിരുന്നു.
2016 ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് കാക്കയങ്ങാട് ആസ്ഥാനമാക്കി മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ അനുവദിച്ചത്. മുഴക്കുന്ന് – പാലപ്പുഴ റോഡിൽ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചു വന്നത്. ഇരിട്ടി, പേരാവൂർ , മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികൾ വിഭജിച്ചാണ് പുതിയ സ്റ്റേ്ഷൻ അനുവദിച്ചത്. സ്റ്റേഷന് സ്വന്തമായൊരു കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഇതിനായി നാട്ടുകാരും വ്യാപാരികളും മുൻകൈയേടുത്താണ് ജനകീയ കൂട്ടായ്മ്മ രൂപപ്പെടുത്തിയത്.
ഈ കൂട്ടായ്മ്മയാണ് 45 സെൻറ് സ്ഥലം വാങ്ങി സേനയ്ക്ക് കൈമാറിയത്. സ്റ്റേഷൻ പണിയാൻ നാട്ടുകാർ പണം മുടക്കി സ്ഥാലം വാങ്ങുന്ന അപൂർവ്വം സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. 1.75 കോടിരൂപ സർക്കാർ കെട്ടിടം പണിയാനായി അനുവദിച്ചു. 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച് നേരത്തെ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് വി.വി. വിനോദ്കുമാർ, പേരാവൂർ ഡി.വൈ.എസ്.പി ടി.കെ. അഷ്‌റഫ്, സി.ഐ കെ. സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.എഫ്. സബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബുമാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാജു, ഒമ്പാൻ ഹംസ, എം. ഷിബു, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എസ്.പി ചെയർമാനായാണ് സംഘാടക സമിതി രൂപീകരിച്ചത്.
MUZHAKUNNU
വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം


പണി പൂർത്തിയായി വർഷം ഒന്ന് കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്ത മുഴക്കുന്ന് പഞ്ചായത്തിലെ പാറക്കണ്ടം ആരോഗ്യ ഉപകേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് എസ്.വൈ.എസ് പാറക്കണ്ടം യൂണിറ്റ്
ജനറൽബോഡിയോഗം ആവശ്യപ്പെട്ടു,സോൺ സെക്രട്ടറി ഇബ്രാഹിം പി ഉദ്ഘാടനം ചെയ്തു, ഷാജഹാൻ മിസ്ബാഹി ഹുസൈൻ ചക്കാലയിൽ,കെപി സിയാസ് , അബ്ദുൽ ഖാദർ സഖാഫി,ഹംസ മൗലവി, കെ കെ ഷരീഫ്,മുഹമ്മദ് മുസ്‌ലിയാർ സൈദ് മുഹമ്മദ്,എന്നിവർ സംസാരിച്ചുഎസ് വൈ എസ് ഭാരവാഹികളായി മുഹമ്മദ് സഖാഫി (പ്രസിഡണ്ട്) അബ്ദുറഹീം കെ കെ (ജനറൽ സെക്രട്ടറി) അബ്ദുസമദ് സഅദി (ഫിനാൻസ് സെക്രട്ടറി)ശിഹാബ് പാറയിൽ, അബ്ദുസമദ് ടി ഐ (വൈസ് പ്രസിഡണ്ട് )അബ്ദുറഹ്മാൻ കെ മുസ്തഫ ഇ (ജോൺ സെക്രട്ടറി).
Local News
കാക്കയങ്ങാടിൽ രശ്മി ഡെന്റൽ സെന്റർ പ്രവർത്തനം തുടങ്ങി


കാക്കയങ്ങാട്: രശ്മി ഡെന്റൽ സെന്റർ കാക്കയങ്ങാടിൽ പ്രവർത്തനം തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് വി.വി.വിനോദ് , പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രൻ , വത്സൻ കാര്യത്ത് , കെ.മോഹനൻ , എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് കെ.ടി.പീതാംബരൻ , യു.എം.സി ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ , കെ.കെ.രാജീവൻ , ഏകോപന സമിതി പ്രസിഡന്റ് കെ.ടി.ടോമി , ഡോ.വി.രാമചന്ദ്രൻ ഡോ. അമർ രാമചന്ദ്രൻ , ഡോ. വിമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി റോഡിൽ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്താണ് രശ്മി ഡെന്റൽ സെന്റർ.
MUZHAKUNNU
അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും


കാക്കയങ്ങാട് : ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാർഡ് വിഭജനം നടത്തി എന്നാരോപിച്ച് യു.ഡി.എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. രാജു ഉദ്ഘാടനം ചെയ്തു .ചാത്തോത്ത് മൊയ്തീൻ അധ്യക്ഷത വഹിച്ചു .ഒ.ഹംസ, പി.പി. മുസ്തഫ , കെ.പി.നമേഷ് , എം.കെ.മുഹമ്മദ് , കെ.എം. ഗിരീഷ് , കെ.കെ.സജീവൻ , കെ.വി.റഷീദ് , സിബി ജോസഫ് , ബി.മിനി , സി.നസീർ , ദീപ ഗിരീഷ് , ടി.കെ.അയ്യൂബ് ഹാജി, സജിതാ മോഹനൻ , മാഹിൻ മുഴക്കുന്ന്, എം.കെ.കുഞ്ഞാലി , ഇ.ഹമീദ് , അമൽ ബാബുരാജ് , ഇ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്