എൽ.ഡി.എഫ് പേരാവൂർ ലോക്കൽ കുടുംബ സംഗമം

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 117,118,120 ബൂത്ത് കമ്മറ്റികളുടെ കുടുംബ സംഗമവും അനുമോദനവും നടന്നു. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി വിനീത അനിൽകുമാർ, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാര ജേതാവ് രഞ്ജുഷ രാജീവൻ, ദേശീയ യൂത്ത് ടാർഗറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അമൃത കാക്കര എന്നിവരെയും വിമുക്ത ഭടന്മാരായ കാക്കര കൃഷ്ണൻ, മുല്ലൂർ പീടികയിൽ തോമസ്, മംഗലത്ത് അനൂപ് എന്നിവരെയും ആദരിച്ചു. നിഷ ബാലകൃഷ്ണൻ, കെ. ശശീന്ദ്രൻ, ജിജി ജോയ്, പി.വി. ജോയി, കെ. ജോയിക്കുട്ടി എന്നിവർ സംസാരിച്ചു.