കൊട്ടിയൂർ വില്ലേജ് ഇനി സ്മാർട്ട് വില്ലേജ്

കൊട്ടിയൂര്‍: വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, എ.ഡി.എം നവീന്‍ ബാബു, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കൊട്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍, ഫിലോമിന തുമ്പനതുരുത്തിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.