കേളകത്ത് ഹരിതടൂറിസം ശില്പശാല

കേളകം: ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവ ഹരിതടൂറിസം ശില്പശാല നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ. കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷനായി. ടൂറിസം മേഖലയിലെ വിവിധ സംരംഭകർക്ക് വേണ്ടി റെസ്പോൺസിബിൾ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.സിജോ. മാനുവൽ ക്ലാസ്സെടുത്തു.
ജില്ലാ പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മൈഥിലി രമണൻ, കെ.ഇ.ടി.എസ് പ്രസിഡന്റ് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി.എം. രമണൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.