Kannur
വെളിച്ചമേറി കണ്ണൂർ: ജില്ലയിൽ സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ
കണ്ണൂർ : സമ്പൂർണ വൈദ്യുതീകരണ ജില്ലയെന്ന നേട്ടമുള്ള കണ്ണൂർ ജില്ലയിൽ ദ്യുതി പദ്ധതി ആരംഭിച്ച് ഇതിനകം സ്ഥാപിച്ചത് 255 വിതരണ ട്രാൻസ്ഫോമറുകൾ.
ദ്യുതി പദ്ധതി
ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത വിതരണ മേഖലയെ ശക്തിപ്പെടുത്താനും നവീകരിക്കാനുമുള്ള പദ്ധതിയാണു ദ്യുതി. ഈ പദ്ധതി പ്രകാരം പഴകിയ പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുക, എരിയൽ ബെഞ്ച്ഡ് കേബിൾ സംവിധാനം വഴി വൈദ്യുതിമുടക്കം കുറച്ചു കൊണ്ടുവരിക, നഗര പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം ആധുനികവത്കരിക്കുക, ഫോൾട്ട് പാസ് ഇൻഡിക്കേറ്റർ എന്ന നവീന സംവിധാനം വഴി വൈദ്യുതലൈനിൽ ഉണ്ടാകുന്ന തടസ്സം തൽസമയം ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവ സാധിക്കും.
പദ്ധതി 2 ഘട്ടമായി
2022 മുതൽ 2026 വരെയുള്ള 4 വർഷമാണു ദ്യുതി രണ്ടാം ഘട്ട പദ്ധതിയുടെ കാലയളവ്. ഈ പദ്ധതി പ്രകാരം ഇതുവരെ 26.5 കിലോമീറ്റർ പുതിയ 11 കെവി ലൈൻ വലിക്കുക, 26.5 കിലോമീറ്റർ 11 കെവി ലൈൻ മാറ്റി സ്ഥാപിക്കുക, 94 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 94.46 കിലോമീറ്റർ പുതിയ എൽടി ലൈൻ വലിക്കുക, 223.42 കിലോമീറ്റർ എൽടി ലൈൻ മാറ്റി സ്ഥാപിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.
2018-2022 വരെയുള്ള ആദ്യഘട്ടത്തിൽ 162.28 കിലോമീറ്റർ 11 കെവി കണ്ടക്ടർ മാറ്റുക, 131.18 കിലോമീറ്റർ 11 കെവി പുതിയ ലൈൻ വലിക്കുക, 161 വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുക, 1891.1 കിലോമീറ്റർ എൽ.ടി ലൈൻ മാറ്റുക, 139.27 കിലോമീറ്റർ പുതിയ എൽ.ടി ലൈൻ വലിക്കുക എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.
സമ്പൂർണ വൈദ്യുതീകരണ നേട്ടം
ജില്ലയിലെ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 270 കിലോമീറ്റർ സിംഗിൾ ഫെസ് ലൈൻ പുതുതായി വലിച്ച് 11,223 വീടുകൾക്ക് ഈ പദ്ധതിയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5908 കുടുംബാംഗങ്ങളും കുടുംബങ്ങളും 726 പട്ടികജാതി കുടുംബങ്ങളും 188 പട്ടിക വർഗ കുടുംബങ്ങളും ഉൾപ്പെടുന്നു.
വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 13.66 കോടി രൂപ ചെലവായി. നിയമസഭ സാമാജികർ, കണ്ണൂർ കോർപറേഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത്, മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ടിൽനിന്ന് 5.3 കോടി രൂപ കൂടാതെ കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ യോജന ഫണ്ടും കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ തനതു ഫണ്ടിൽ നിന്ന് 11 കോടി രൂപയും ഉപയോഗിച്ചാണു വൈദ്യുതീകരണ പ്രവർത്തനം പൂർത്തീകരിച്ചത്.
Kannur
തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.
Kannur
നവജാത ശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
പരിയാരം: നവജാത ശിശുവിന്റെ തുടയിൽ പ്രതിരോധ കുത്തിവെപ്പിന് ഇടയിൽ പൊട്ടിയ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാറും സംഘവും ബുധനാഴ്ച മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴിയെടുത്തു.നവജാത ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന സിറിഞ്ചിൽ ഉപയോഗിക്കുന്ന സൂചികൾ പോലീസ് പരിശോധിച്ചു.മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയോ എന്നും അന്വേഷിച്ച് വരികയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു