Connect with us

India

എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന

Published

on

Share our post

ന്യൂഡൽഹി: ബി.ജെ.പി.യുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘എൽ.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുന്ന കാര്യം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു’, മോദി എക്‌സിൽ കുറിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ബൃഹത്തായതാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചുതുടങ്ങി, ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നതുവരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എല്ലായ്‌പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ച നിറഞ്ഞതുമായിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാർമികതയിൽ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന് ഭാരതരത്ന നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചുവെന്നത് താൻ എപ്പോഴും അംഗീകാരമായി കണക്കാക്കുമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കി.

പാർട്ടി ദേശീയ അധ്യക്ഷനായിരുന്ന ഘട്ടത്തിൽ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയം സജീവമാക്കാനായി എൽ.കെ അദ്വാനി സംഘടിപ്പിച്ച രഥയാത്ര ബി.ജെ.പി.യുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു ബി.ജെ.പി.യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്വാനി. 2002 മുതൽ 2004 വരെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രിയായി രാഷ്ട്രത്തെ സേവിച്ചത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യസഭയിലും ലോക്‌സഭയിലുമായി പാർലമെൻ്റ് അംഗമായിരുന്നു അദ്വാനി.

ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയും ലോക്‌സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയും കൂടിയാണ് അദ്വാനി. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നു അദ്ദേഹം.


Share our post

India

രാജ്യത്ത് ഏറ്റവുമധികം പേർ കൊവിഡ് ബാധിച്ച് മരിച്ചത് കേരളത്തിൽ: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

on

Share our post

ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായത് കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ കഴിഞ്ഞ വർഷം രോഗം ബാധിച്ച് മരിച്ചത് 66 പേരാണ്.(Covid 19 deaths in Kerala ).ഇക്കാര്യം ലോക്സഭയിൽ പറഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയാണ്. കേരളത്തിൽ കഴിഞ്ഞ വർഷം 5597 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും, 2023ല്‍ സംസ്ഥാനത്ത് 516 മരണമാണ് റിപ്പോർട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.അതേസമയം, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കർണാടകയിലാണ്. 2024ല്‍ 7252 കേസുകളും, 39 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് വളരെ പരിമിതമായ പരിശോധനകളാണ്.

 


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

Published

on

Share our post

ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിച്ചാണ് കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ മുമ്പോട്ട് പോകുന്നത്. ശക്തമായ സമ്പദ്‍ വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. ഏകദേശം രണ്ട് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.


Share our post
Continue Reading

India

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്

Published

on

Share our post

ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.

അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!