2025-2026 വർഷത്തെ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യു.എസ്.ഐ.ഇ.എഫ്.) നടത്തിവരുന്ന ഫുള്‍ബ്രൈറ്റ്-നെഹ്‌റു ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകളിലേക്ക് 2025-2026 വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയതായി യു.എസ്.ഐ.ഇ.എഫ്. അറിയിച്ചു.
യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ പഠിതാക്കളുടെ അക്കാദമിക, ഗവേഷണ, അദ്ധ്യാപന, തൊഴില്‍പരമായ കഴിവുകള്‍ എന്നിവയെ സമ്പന്നമാക്കുന്ന അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ ഇന്ത്യയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ഇത്തരം എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്.
അത്തരം എക്സ്ചേഞ്ചുകളുടെയും സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളുടെയും ഭാഗമായിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അവരുടെ പാഠ്യവിഷയങ്ങളിലും തൊഴില്‍ മേഖലകളിലും ഉന്നതമായ നേതൃപാടവം പ്രകടമാക്കിയിട്ടുണ്ട്. പഠനത്തില്‍ അസാധാരണമായ മികവ് പ്രദര്‍ശിപ്പിച്ചിട്ടുളള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, വിവിധ വിഷയങ്ങളില്‍ പാണ്ഡ്യത്യമുളളവര്‍, അദ്ധ്യാപകര്‍, കലാകാരന്മാര്‍, വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, www.usief.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകര്‍ക്ക് അവരുടെ എന്തെങ്കിലും സംശയങ്ങള്‍ ip@usief.org.in എന്ന ഇമെയിലിലേക്ക് അയക്കുകയോ ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്.ഐ.ഇ.എഫ്. ഓഫീസുകളിലൊന്നുമായി ബന്ധപ്പെട്ട് ഉന്നയിക്കാവുന്നതുമാണ്.