അമേരിക്കൻ നടൻ കാൾ വെതേഴ്‌സ് അന്തരിച്ചു

ലോസ് ഏഞ്ചൽസ് : അമേരിക്കൻ നടൻ കാൾ വെതേഴ്‌സ് (76) അന്തരിച്ചു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. റോക്കി ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡായി വേഷമിട്ട് ശ്രദ്ധിക്കപ്പെട്ട നടനാണ്. 50 വർഷം നീണ്ട സിനിമ ജീവിതത്തിൽ 75 ചിത്രങ്ങളിൽ വേഷമിട്ടു.
1948ൽ ന്യൂഓർലിയൻസിലാണ് വെതേഴ്സ് ജനിച്ചത്. ഫുട്ബോൾ രംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. 1987ൽ അർനോൾഡിനൊപ്പം വേഷമിട്ട പ്രഡേറ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ എന്നിവയാണ് മറ്റു പ്രശസ്ത ചിത്രങ്ങൾ. 2021ൽ എമ്മി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടു.