യാത്ര തുടരുന്നു, സൗഹൃദപ്പാളങ്ങളിൽ

തിക്കും തിരക്കും അപരിചിതത്വവും സുരക്ഷിതത്വമില്ലായ്മയുമെല്ലാം കൊണ്ട് തീവണ്ടിയാത്ര മടുപ്പിക്കുന്നുണ്ടോ… സഹായത്തിന്, സൗഹൃദത്തിന് നിങ്ങള്‍ ആരെയെങ്കിലും തേടുന്നുണ്ടോ… എങ്കില്‍ നിങ്ങളെക്കാത്ത് ‘ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്’ എന്ന ‘സൗഹൃദത്തീവണ്ടി’ സ്റ്റേഷനുകളില്‍ കാത്തുകിടപ്പുണ്ട്. അതില്‍ കയറിയാല്‍ നിങ്ങള്‍ക്ക് പാടാം, വരയ്ക്കാം, പഠിക്കാം, മറ്റുള്ളവരെ സഹായിക്കാം,
എട്ടാണ്ടുമുമ്പ് കൊല്ലത്തെ ഏതാനും അധ്യാപകര്‍ ചേര്‍ന്ന് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പാണ് ഇന്ന് അയ്യായിരത്തിലധികം അംഗങ്ങളുള്ള തീവണ്ടിയാത്രക്കാരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്ന കൂട്ടായ്മയായി രൂപാന്തരപ്പെട്ടത്.
രോഗബാധിതരായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും മറ്റുമായി കൂട്ടായ്മ സമാഹരിച്ചു നല്‍കിയത് ലക്ഷങ്ങളാണ്. കൃഷിയറിവുകള്‍ പങ്കിടാനാണ് മറ്റൊരു ഗ്രൂപ്പ്. പാട്ടുപാടിയും ചിത്രങ്ങള്‍ വരച്ചും ഇഷ്ടഗാനങ്ങള്‍ പങ്കുവെച്ചുമിടാനുള്ളതാണ് ഇനിയൊന്ന്.