ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന്

കണ്ണൂര്‍:ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ തസ്തികയിലേക്കുള്ള (408/2021) തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 22ന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം പട്ടത്തുള്ള പി .എസ്. സി ആസ്ഥാന ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്. എം. എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുമായി രാവിലെ 9.15ന് ഹാജരാകണം.