Connect with us

Kannur

കെ.എസ്‌.ടി.എ സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ : കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെ.എസ്‌.ടി.എ) 33-ാം സംസ്ഥാന സമ്മേളനം ഏഴ് മുതൽ പത്ത് വരെ കണ്ണൂരിൽ നടക്കും. ബർണശേരി ഇ.കെ. നായനാർ അക്കാദമിയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ ഏഴിന്‌ രാവിലെ 9.30ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ‘മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ സമ്മേളനം. 

ഏഴിന്‌ പകൽ രണ്ടിന്‌ സംസ്ഥാന കൗൺസിൽ ചേരും. എട്ടിന്‌ രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം. 11.30ന്‌ ട്രേഡ്‌ യൂണിയൻ സൗഹൃദ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.എസ്‌. സുജാതയും ഒമ്പതിന്‌ രാവിലെ ഒമ്പതിന്‌ വിദ്യാഭ്യാസ–സാംസ്‌കാരിക സമ്മേളനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഉദ്‌ഘാടനം ചെയ്യും. പകൽ 12ന്‌ സാമ്പത്തിക രംഗത്തെക്കുറിച്ച്‌ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഭാഷണം. മൂന്നിന്‌ കണ്ണൂർ സെന്റ്‌ മൈക്കിൾസ്‌ സ്‌കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന അധ്യാപക പ്രകടനം പൊതുസമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കലക്ടറേറ്റ്‌ മൈതാനം) സമാപിക്കും. വൈകിട്ട്‌ 4.15ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 

10ന്‌ രാവിലെ 10ന്‌ ‘അട്ടിമറിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന’ എന്ന വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം.  സ്വരാജിന്റെ പ്രഭാഷണം. പകൽ രണ്ടിന്‌ യാത്രയയപ്പ്‌ സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ആറിന്‌ രാവിലെ 9.30ന്‌ കൂത്തുപറമ്പ്‌ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ പതാക ജാഥയും തലശേരി ജവഹർഘട്ട്‌ അബു–ചാത്തുക്കുട്ടി സ്‌മാരകത്തിൽ നിന്ന്‌ ദീപശിഖാ ജാഥയും പകൽ രണ്ടിന്‌ പയ്യന്നൂർ ആനന്ദതീർഥ ആശ്രമത്തിൽ നിന്ന്‌ കൊടിമര ജാഥയും തുടങ്ങും. ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസ്‌ പരിസരത്ത്‌ സംഗമിച്ച്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിലെത്തും. 5.30ന്‌ സംഘാടകസമിതി ചെയർമാൻ എം.വി. ജയരാജൻ പതാകയുയർത്തും.


Share our post

Kannur

കണ്ണൂർ സർവ്വകലാശാലാ വാർത്തകൾ

Published

on

Share our post

കണ്ണൂർ :സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സി ബി സി എസ് എസ്സ് ) റഗുലർ/ സപ്പ്ളിമെന്ററി, നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/03/25 വരെ അപേക്ഷിക്കാം.

സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ മാത്തമാറ്റിക്കൽ  സയൻസ്‌ വിഭാഗത്തിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 3-3-2025 രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിയുടെ ഓഫീസിൽ നേരിട്ട് ഹാജരാക്കണം.ഫോൺ:  9446477054.

പുനർമൂല്യ നിർണ്ണയ ഫലം

വിദൂര വിദ്യാഭ്യാസം – മൂന്നാം വർഷ ബിരുദ (മാർച്ച് 2024) പരീക്ഷകളുടെ  പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്

Published

on

Share our post

കണ്ണൂർ: പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്ത‌ത്‌. പുഴാതി സ്വദേശിയെ പിന്തുടർന്ന് രണ്ടേകാൽ പവന്റെ മാല കവരുകയായിരുന്നു.വളപട്ടണം എസ് എച്ച് ഒ കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐ ടി എം വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്പ്രതിയെ വീട്ടിൽ വെച്ച് പിടികൂടിയത്.


Share our post
Continue Reading

Kannur

മിനി ജോബ് ഫെയര്‍ നാളെ

Published

on

Share our post

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക് ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066


Share our post
Continue Reading

Trending

error: Content is protected !!