മായം ചേർത്തതാണോ, പിടി വീഴും
ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച എണ്ണയിലാണോ പാചകം ചെയ്യുന്നത്? പഴകിയ മത്സ്യമാണോ? വിൽപ്പനയ്ക്ക് വച്ചത് ഇതെല്ലാം ഉടനറിയാം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ സഞ്ചരിക്കുന്ന ലാബിലൂടെ. ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ കീഴിലുള്ള ലാബ് ഓരോ മണ്ഡലത്തിലും ഫുഡ് സേഫ്റ്റി ഓഫീസർക്കൊപ്പമാ ണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ബോധവൽക്കരണവും ശുചിത്വ അവബോധവും ‘ഫുഡ് സേഫ്റ്റി ഓൺ വിൽസ് വഴി നൽകുന്നുമുണ്ട്.
പാൽ, മധുരപലഹാരങ്ങൾ, ഭക്ഷ്യഎണ്ണ, പലഹാരങ്ങൾ, മസാല എന്നിവയിൽ അനുവദിക്കുന്നതിലധികം മായം ചേർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. വാഹനത്തിൽ ലാബ് അസിസ്‌റ്റൻ്റും
ടെക്‌നിക്കൽ അസിസ്റ്റന്റും ഉണ്ടാകും. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എടുത്ത് നൽകുന്ന സാംപിൾ വാഹനത്തിലെ ലാബിൽ പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകും.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഹോട്ടലു കളിലും തട്ടുകടകളിലുമെല്ലാം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുവെന്ന പരാതിഏറെയാണ്. ഇത് പരിശോധിക്കാൻ സഞ്ചരിക്കുന്ന
ലാബിലെ ടോട്ടൽ പോളാർ കോപൗണ്ട് ഡിറ്റക്ടർ കൊണ്ട് സാധിക്കും. നിമിഷങ്ങൾക്കകം ഇതിന്റെ ഫലം അറിയാം. മത്സ്യസ്‌റ്റാളുകളിൽ വിൽപനയ്ക്കുവെച്ചത് പഴകിയ മത്സ്യ മാണൊയെന്ന് പരിശോധിക്കും.
ഇതോടൊപ്പം മത്സ്യം അഴുകാതിരിക്കാൻ ഫോർമാലിനും അമോണിയയും ചേർത്തിട്ടുണ്ടോയെന്നും പരിശോധിക്കും. പാൽ കേടാകാതിരിക്കാനും കട്ടിയാകാനും സാർച്ച്, യൂറിയ, ഫോർമാലിൻ എന്നിവയെല്ലാം ചേർക്കുന്നുണ്ട്. ഇത് കണ്ടെത്താനുള്ള സോളിഡ്‌സ് നോട്ട് ഫാറ്റ് ടെസ്റ്റ് നടത്താനുള്ള സൗകര്യവും ലാബിലുണ്ട്.
വെള്ളത്തിന്റെ പി.എച്ച് മൂല്യവും മറ്റു രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിക്കുന്നതിനും സംവിധാനമുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ പരിശോധനയിൽ അറിയാം. ഭക്ഷണ പദാർഥങ്ങളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് കളറും പരിശോധിക്കാം തട്ടുകടകളിലും മംഗളുരു ഭാഗത്തു നിന്നും എത്തിക്കുന്ന മത്സ്യങ്ങളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്.
വർഷം 2500 പരിശോധനകൾ നടത്തുന്നുണ്ട്. പഴകിയമത്സ്യം അപ്പോൾത്തന്നെ നശിപ്പിക്കും. ഫോർമാലിനും അമോണിയയും ചേർന്ന മത്സ്യം ജില്ലയിൽ വിൽപ്പനയ്ക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്ത മാക്കുന്നതെന്ന് ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ. പി മുസ്‌തഫ പറഞ്ഞു.