കണ്ണൂരിലെ ബസ് സമരം പിൻവലിച്ചു

കണ്ണൂർ : മയ്യിൽ – കാട്ടാമ്പള്ളി – കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും.
മയ്യിൽ സ്റ്റേഷൻ എസ്.എച്ച്.ഒ സുമിത്, എസ്.ഐ പ്രതീഷ്, പ്രശോഭ്, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ചർച്ചയിൽ തീരുമാനമായി.