മാനന്തവാടിയിൽ ജില്ലയിലെ ആദ്യത്തെ നഗരവനം ഒരുങ്ങുന്നു

Share our post

മാനന്തവാടി: മാനന്തവാടിയിൽ വയനാട് ജില്ലയിലെ ആദ്യത്തെ നഗര വനം ഒരുങ്ങുന്നു. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസ് കോബൗണ്ടിലാണ് നഗര വനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം, പൊതുജനങ്ങൾക്കും ഏറെ ഉപകാര പ്രദമായി മാറുന്നതാണ് പദ്ധതി കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയം അനുവദിച്ച 40ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരത്തോട് ചേർന്നുള്ള വനം വകുപ്പിന്റെ സ്ഥലത്ത് നഗര വനം പദ്ധതി നടപ്പിലാക്കുന്നത്.

പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങൾ, ഏറുമാടം, മനോഹരമായ ലാന്റ് സ്കേപ്പിങ്ങ്,വിവിധയിനം പൂച്ചെടികൾ,,കഫ്റ്റീരിയ,ടിക്കറ്റ് കൗണ്ടർ ,ശുചിമുറി, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രതിമകൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.അപൂർവ്വ ഇനം പക്ഷികളുടെ ആവാസകേന്ദ്രവും, വ്യത്യസ്തമായ ഔഷധ ചെടികളുമുള്ള വനത്തിലൂടെയുള്ള നടത്തം വേറിട്ട അനുഭവമാണ് നൽകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!