Connect with us

Kerala

ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ്: വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് സാ​മൂ​ഹ്യമാ​ധ്യ​മ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി; സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി

Published

on

Share our post

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും ഒ​.ബി.​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​ക്കെ​തി​രേ ഭീ​ഷ​ണി. മാ​വേ​ലി​ക്ക​ര അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജ് വി. ​ജി. ശ്രീ​ദേ​വി​ക്കാ​ണ് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ഡ്ജി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. നി​ല​വി​ല്‍ എ​സ്‌.​ഐ അ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രു​ടെ കാ​വ​ലാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ല്‍ മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ നേ​രി​ട്ട 15 പ്ര​തി​ക​ള്‍​ക്കും കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

ഇ​ത്ര​യ​ധി​കം പ്ര​തി​ക​ള്‍​ക്ക് ഒ​രു​മി​ച്ച് വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സാ​ണി​തെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ട്ട മു​ഴു​വ​ന്‍ പ്ര​തി​ക​ള്‍​ക്കും വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ നൈ​സാം, അ​ജ്മ​ല്‍, അ​നൂ​പ്, മു​ഹ​മ്മ​ദ് അ​സ്ലം, സ​ലാം പൊ​ന്നാ​ട്, അ​ബ്ദു​ള്‍ ക​ലാം, സ​ഫ​റു​ദ്ദീ​ന്‍, മു​ന്‍​ഷാ​ദ്, ജ​സീ​ബ് രാ​ജ, ന​വാ​സ്, ഷ​മീ​ര്‍, ന​സീ​ര്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍, ഷാ​ജി പൂ​വ​ത്തി​ങ്ക​ല്‍, ഷെ​ര്‍​ണാ​സ് അ​ഷ്‌​റ​ഫ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ 12 പേ​രും മു​ഖ്യ ആ​സൂ​ത്ര​ക​രാ​യ മൂ​ന്നു​പേ​രു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി​ചാ​ര​ണ നേ​രി​ട്ട​വ​ര്‍.

കേ​സി​ല്‍ ആ​കെ 35 പ്ര​തി​ക​ളാ​ണു​ള്ള​ത്. അ​തേ​സ​മ​യം, ര​ണ്ടാം​ഘ​ട്ട കു​റ്റ​പ​ത്രം ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്കും. 20 പ്ര​തി​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള​ത്. തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

2021 ഡി​സം​ബ​ര്‍ 19ന് ​ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നെ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​റി​ലു​ള്ള വീ​ട്ടി​ല്‍ ക​യ​റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. ത​ലേ​ന്ന് എ​സ്ഡി​പി​ഐ നേ​താ​വ് കെ. ​എ​സ്. ഷാ​ന്‍ കൊ​ല്ല​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നെ വ​ധി​ച്ച​ത്.


Share our post

Kerala

സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് രേഖകള്‍ വേണം; പെര്‍മിറ്റ് ഏപ്രില്‍ പത്ത് മുതല്‍ നിര്‍ബന്ധമാക്കി

Published

on

Share our post

പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആഴശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതില്‍ കൂടുതലോ ഉള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികള്‍ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണര്‍, ടാക്സ്പെയര്‍ സര്‍വീസസ് ഹെഡ്ക്വാട്ടേഴ്‌സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെര്‍മിറ്റിന്റെ ഒറിജിനല്‍ കൂടി ചരക്ക് നീക്കം നടത്തുമ്പോള്‍ കരുതണം. ഒരു പെര്‍മിറ്റ് പ്രകാരം 75 ലിറ്റര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയില്‍ ഒരു പെര്‍മിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെര്‍മിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയില്‍ കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെര്‍മിറ്റ് ആവശ്യമില്ല.


Share our post
Continue Reading

Kerala

വിഷു ബമ്പര്‍ വിപണിയില്‍ എത്തി: ഒന്നാം സമ്മാനം 12 കോടി രൂപ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ (ബി ആര്‍ 103) ഭാഗ്യക്കുറി വിപണിയില്‍ എത്തി. ഇത്തവണത്തെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വില്‍പ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും.ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പ് 2025 മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലോട്ടറി ഏജന്റുമാര്‍ വഴിയും വിവിധ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും.


Share our post
Continue Reading

Kerala

കുട്ടികൾക്കായി കെ.ടി.ഡി.സിയുടെ അവധിക്കാല പാക്കേജ്

Published

on

Share our post

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ കുട്ടികൾക്കായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി. റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്.

രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി / മൂന്ന് പകലുകൾക്കുമുള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 38,999/- രൂപ വരെയുള്ള പാക്കേജുകൾ 2025 ഏപ്രിൽ മെയ് മാസങ്ങളിൽ ലഭ്യമാണ്. ഇതിനുപുറമെ ‘കെ.ടി.ഡി.സി. മൊമെൻറ്സ്’, ‘കെ.ടി.ഡി.സി. മാർവെൽ’, ‘കെ.ടി.ഡി.സി. മാജിക്’, എൽ.ടി.സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു.കൂടുതൽ വിവരങ്ങൾക്ക് കെ.ടി.ഡി.സി. വെബ്സൈറ്റ് www.ktdc.com /packages ലോ 9400008585 / 18004250123/ 0471 -2316736 , 2725213, എന്ന നമ്പരിലോ centralreservations@ktdc.com ലോ നേരിട്ട് അതാത് റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.


Share our post
Continue Reading

Trending

error: Content is protected !!