Kerala
സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതി: പ്രീമിയം അടക്കാനുള്ള സമയം നീട്ടി

സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതിയുടെ 2024 വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.
2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാരും, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ജീവനക്കാർ, SLR വിഭാഗം ജീവനക്കാർ, സർക്കാർ സർവീസിലുള്ള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും, പത്തനംതിട്ട നിരണം ഡക്ക് ഫാമിലെ സ്ഥിരം തൊഴിലാളികൾ, വെറ്ററിനറി സർവകലാശാല ഫാമിലെ സ്ഥിരം ജീവനക്കാർ,
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ സേവനം അനുഷ്ടിക്കുന്ന നിക്ഷേപ/ വായ്പ്പാ പിരിവുകാർ അപ്രൈസർമാർ, ശുന്യവേതനാവധിയിലുള്ളവർ, ((KSR XIIA, KSR X11 C ഒഴികെ), അന്യത്ര സേവനത്തിലുളളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും മാർച്ച് 31നകം 8011-00-105-89 എന്ന ശീർഷകത്തിൽ പ്രീമിയം ഒടുക്കി 2024 വർഷത്തെ ജീവൻരക്ഷ പദ്ധതിയിൽ അംഗത്വമെടുക്കണമെന്ന് ഇൻഷുറൻസ് ഡയറക്ടർ അറിയിച്ചു.
എല്ലാ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർമാരും അവരുടെ കീഴിലുള്ള എല്ലാ ജീവനക്കാരും ജീവൻരക്ഷ പദ്ധതിയിൽ അംഗത്വം എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. 2023 ഡിസംബർ 31നു ശേഷം സർവീസിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഡയറക്ടർ അറിയിച്ചു.
Kerala
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025.
Kerala
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത, വില കൂട്ടാനൊരുങ്ങി ആപ്പിള്‍; തിരിച്ചടിയായത് തീരുവ

കാലിഫോർണിയ: വരാനിരിക്കുന്ന ഐഫോണ്‍ സീരീസിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിന്റെ ഫലമായാണ് വില വര്‍ദ്ധനവ് എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു പ്രചാരണം തടയുന്നതിന്റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിന്റെ വില വര്‍ദ്ധനവിന് കാരണം ഡിസൈനിലും ഫോര്‍മാറ്റിലും വരുത്തിയ ചില മാറ്റങ്ങളാണെന്നതിനായിരിക്കും ആപ്പിളിന്റെ വാദം. ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.
കമ്പനി ചൈനയില്‍ പ്രോ, പ്രോ മാക്സ് സ്മാര്‍ട്ട്ഫോണുകളുടെ വലിയ തോതിലുള്ള ഉത്പാദനം തുടരാനാണ് സാധ്യത. ഉയര്‍ന്ന നിലവാരമുള്ള മോഡലുകളുടെ ഉത്പാദനത്തില്‍ ചൈന ഇപ്പോഴും മുന്നിലാണ്. യുഎസ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഫാക്ടറികള്‍ക്ക് ഇപ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇല്ലെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട പറയുന്നു. വ്യാപാര സംഘര്‍ഷങ്ങള്‍ തണുപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
Kerala
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾക്ക് സപ്ലൈക്കോയിൽ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് സപ്ലൈകോ സ്കൂൾ ഫെയറിൽ വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്