കണ്ണൂരിൽ ഇന്ന് ബസ് പണിമുടക്ക്

കണ്ണൂർ: കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണൂർ ആസ്പത്രി – മയ്യിൽ റൂട്ടിൽ ബുധനാഴ്‌ച ബസ്സുകൾ ഓടില്ലെന്ന് ജീവനക്കാർ അറിയിച്ചു. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ എസ്. നിധീഷ് (33), ക്ലീനർ ടി.കെ. നിവേദ് (28) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ കാട്ടാമ്പള്ളിയിൽ ഭാഗത്ത് വെച്ച് സ്കൂട്ടറിന് അരിക് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. രാത്രി എട്ടിനാണ് സംഭവം. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കണ്ണൂർ ആശുപത്രി- മയ്യിൽ റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തി പ്രതിഷേധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് കെസെടുത്തു.