വ്യാപാര സംരക്ഷണ യാത്രക്ക് ജില്ലയിൽ ഉജ്ജ്വല സമാപനം

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ ജില്ലാ സമാപനം പേരാവൂരിൽ നടന്നു. സംസ്ഥാന ഖജാഞ്ചി എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്.പ്രസിഡന്റ് അബ്ദുൾ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റൻ രാജു അപ്‌സര, വൈസ് ക്യാപ്റ്റൻ പി. കുഞ്ഞമ്പു ഹാജി, ജാഥാ കൺവീനർ ദേവസ്യ മേച്ചേരി, സി.കെ. സതീശൻ, ബാബു കോട്ടയിൽ, സലീം രാമനാട്ടുകര, അക്രം ചുണ്ടയിൽ, എസ്. ബഷീർ, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
നേരത്തെ, കുനിത്തലമുക്കിൽ വ്യാപാരികൾ ചേർന്ന് ജാഥയെ സ്വീകരിച്ചു. തുടർന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ ജാഥയിൽ വ്യാപാര സംരക്ഷണ മുദ്രാവാക്യവുമായി നൂറുകണക്കിന് വ്യാപാരികൾ പങ്കാളികളായി.