പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ

Share our post

സംസ്ഥാന സർക്കാർ പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ്ടു/ബിരുദം കഴിഞ്ഞവരാകണം.

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുകളിലാണ്‌ പരിശീലനം. മൂന്നുമുതൽ ആറുമാസംവരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽസജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകും.

താത്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജങ്‌ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം ഫെബ്രുവരി 17-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 7356789991, 8714269861.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!