വ്യാപാരി വ്യവസായി സമിതിയുടെ കളക്ടറേറ്റ് മാർച്ച് നാളെ

കണ്ണൂർ : കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ബുധനാഴ്ച കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാര ലൈസൻസിന് ചവറ്റുകൊട്ടയും ഹരിതകർമസേനാ രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക, വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കുക, വ്യാപാരികളെ അന്യായമായി ഒഴിപ്പിക്കലിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. രാവിലെ 10.30-ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനം തുടങ്ങും. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, പി. വിജയൻ, എം.എ. ഹമീദ് ഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.