കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ

കണ്ണൂർ : കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ ചുമത്തി. പയ്യന്നൂർ നഗരത്തിലെ മൈത്രി ഹോട്ടൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥർക്കാണ് പിഴ ചുമത്തിയത്. പരിശോധനയിൽ ടീം ലീഡർ പി.പി.അഷ്‌റഫ്, സ്ക്വാഡംഗം നിതിൻ വത്സലൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിധു, അനീഷ്, രഹിയ, ശ്രുതി എന്നിവർ പങ്കെടുത്തു.