Connect with us

Kerala

സൈന്യത്തില്‍ 381 ടെക്നിക്കല്‍ എന്‍ട്രി; 1,77,500 രൂപ വരെ ശമ്പളം

Published

on

Share our post

ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ എന്‍ട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍പ്രകാരമുള്ള വിജ്ഞാപനമാണ്. 379 ഒഴിവുണ്ട്. ഇതുകൂടാതെ, സായുധസേനകളില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകളില്‍നിന്ന് രണ്ടൊഴിവിലേക്കും (ടെക്നിക്കല്‍/നോണ്‍-ടെക്നിക്കല്‍) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2024 ഒക്ടോബറില്‍ പ്രീ-കമ്മിഷനിങ് ട്രെയിനിങ് അക്കാദമിയില്‍ (PCTA) കോഴ്സാരംഭിക്കും.

ശമ്പളം: 56,100-1,77,500 രൂപ.

പ്രായം: 20-27 വയസ്സ്. അപേക്ഷകര്‍ 1997 ഒക്ടോബര്‍ രണ്ടിനും 2004 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചര്‍ (രണ്ട് തീയതികളുമുള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്ക് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

യോഗ്യത: എന്‍ജിനീയറിങ് ബിരുദം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിര്‍ദിഷ്ടസമയത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം.

വിഷയങ്ങളും ഒഴിവും: സിവില്‍-75, കംപ്യൂട്ടര്‍ സയന്‍സ്-60, ഇലക്ട്രിക്കല്‍-33, ഇലക്ട്രോണിക്‌സ്-64, മെക്കാനിക്കല്‍-101, മറ്റ് വിഷയങ്ങള്‍-17 എന്നിങ്ങനെയാണ് പുരുഷന്മാര്‍ക്കുള്ള ഒഴിവുകള്‍. സിവില്‍-7, കംപ്യൂട്ടര്‍ സയന്‍സ്-4, ഇലക്ട്രിക്കല്‍-3, ഇലക്ട്രോണിക്‌സ്-6, മെക്കാനിക്കല്‍-9 എന്നിങ്ങനെയാണ് വനിതകള്‍ക്കുള്ള ഒഴിവുകള്‍. അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ വിധവകള്‍ക്കായുള്ള നോണ്‍-ടെക്നിക്കല്‍ എസ്.എസ്.സി. റിക്രൂട്ട്മെന്റിലെ ഒരൊഴിവിലേക്ക് എന്‍ജിനീയറിങ് ഒഴികെയുള്ള ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എന്‍ജിനീയറിങ് ബിരുദതലത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അക്കാദമിയിലെ പരിശീലനകാലയളവില്‍ 56,100 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 49 ആഴ്ചയാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) ഓഫീസറായി നിയമിക്കും. തുടക്കത്തില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. കാലാവധി നാലുവര്‍ഷം കൂടി നീട്ടിക്കിട്ടാം. കൂടാതെ, 10 വര്‍ഷത്തിനു ശേഷം പെര്‍മനന്റ് കമ്മിഷന്‍ നിയമനത്തിനായി യോഗ്യരായവര്‍ക്ക് അപേക്ഷിക്കാനും സാധിക്കും.

അപേക്ഷ: വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ആധാര്‍ നമ്പറും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!