അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി

Share our post

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധന മന്ത്രി കെ.എൻ ബാലഗോപാൽ. പത്തു വർഷത്തിനുമുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി.

നിലവിൽ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും, ഹെൽപ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!