ടിപ്പറിൽ കടത്താൻ ശ്രമിച്ച പുഴമണൽ പിടികൂടി

Share our post

ഇരിട്ടി : കൂട്ടുപുഴ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 200 അടിയോളം പുഴമണൽ ഇരിട്ടി പാലത്തിന് സമീപത്ത് വച്ച് ഇരിട്ടി പോലീസ് പിടികൂടി .പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ശനിയാഴ്ച വെളുപ്പിന് 6.30 മണിയോടെ ആണ് പോലീസ് പരിശോധനയിൽ ഡ്രൈവർ ചരൾ സ്വദേശി ദീപുമോൻ  പോലീസ് പിടിയിലാകുന്നത് .

കൂട്ടുപുഴ വള്ളിത്തോട് ഭാഗങ്ങളിൽ ബാരാപോൾ പുഴയിൽ നിന്നും വ്യാപകമായ തോതിൽ മണൽ വാരൽ നടക്കുന്നതായും മണൽ ആവശ്യക്കാരിൽ എത്തിച്ചാൽ ലോഡിന് 13000 രൂപയോളം ലഭിക്കുമെന്നുമാണ് പോലീസ് പറയുന്നത് . ബൈക്കുകളിൽ എത്തുന്ന സംഘം പോലീസ് പരിശോധന ഉണ്ടോയെന്ന് ഉറപ്പിച്ച ശേഷമാണ് ലോറിയിൽ മണൽ കടത്തുന്നത് . എസ്. ഐ. വി.കെ. പ്രകാശന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എ. എസ്. ഐ ഷിന്റോ , എസ്. സി. പി. ഒ ഷിജോയി , ഉമേഷ് എന്നിവർ പങ്കെടുത്തു .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!