Connect with us

Kerala

വാഹനത്തിന് ഫാൻസി നമ്പർ എടുക്കാം ഈസിയായി; ഏജന്റ് വേണ്ട

Published

on

Share our post

ഇഷ്ട വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ തേടി പോകുന്നവരാണ് പലരും. ഏജന്റുമാരുടെ സഹായത്തിലാണ് പലപ്പോഴും ഇത്തരം റജിസ്‌ട്രേഷന്‍ നമ്പറുകള്‍ സ്വന്തമാക്കാറ്. എന്നാല്‍ അങ്ങനെയല്ലാതെ നിങ്ങള്‍ക്കും ശ്രമിച്ചാല്‍ ഇഷ്ട നമ്പര്‍ നേടാനാവും. ഓരോ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ നടപടിക്രമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അടിസ്ഥാന രീതികള്‍ രാജ്യത്താകെ ഒന്നാണ്. ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ അധിക ചെലവില്ലാതെ എങ്ങനെ സ്വന്തമാക്കാമെന്ന് നോക്കാം.

നമ്പറുണ്ടോ?

നിങ്ങള്‍ തേടുന്ന നമ്പര്‍ ലഭ്യമാണോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇതിനായി പരിവാഹന്‍ വെബ് സൈറ്റില്‍ പോയാല്‍ മതി. 1 മുതല്‍ 9999 വരെയുള്ള എല്ലാ നമ്പറുകളും എപ്പോഴും ലഭ്യമായിരിക്കില്ല. ഏതൊക്കെ നമ്പറുകള്‍ സ്വന്തമാക്കാനാകുമെന്ന് ആര്‍ടിഒകള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

അക്കൗണ്ട് റജിസ്‌ട്രേഷന്‍

വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടല്‍ എടുത്ത ശേഷം റജിസ്റ്റര്‍ ചെയ്യുകയാണ് പിന്നീട് വേണ്ടത്. ഇതിനായി വേണ്ട വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. എളുപ്പത്തില്‍ അക്കൗണ്ട് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകും.നമ്പറും അടിസ്ഥാന വിലയും

റജിസ്‌ട്രേഷനോടെ വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് ഏതു ആര്‍ടിഒക്കു കീഴിലെ നമ്പറാണോ വേണ്ടത് അത് തിരഞ്ഞെടുക്കാനാവും. നേരത്തെ ഇറങ്ങിയ റജിസ്‌ട്രേഷനുകളിലെ പോലും വില്‍ക്കാത്ത ഫാന്‍സി നമ്പറുണ്ടെങ്കില്‍ അതും അറിയാനാകും. പല സീരീസുകള്‍ക്ക് പലതരത്തിലുള്ള അടിസ്ഥാന വിലയാണ് നല്‍കുക. സംസ്ഥാനങ്ങള്‍ക്കനുസരിച്ചും അടിസ്ഥാന വിലയില്‍ വ്യത്യാസം വരും.

അപേക്ഷ, പണം അടക്കല്‍

വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം നമ്പര്‍ സെലക്ഷന്‍ വിഭാഗത്തിലേക്ക് പോകണം. ഇവിടെ ആര്‍.ടി.ഒ തിരഞ്ഞെടുത്ത് വില്‍ക്കാത്ത നമ്പറുകള്‍ ഏതെല്ലാമെന്നു കാണാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം റജിസ്റ്റര്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ അപ്ലിക്കേഷന്‍ നമ്പര്‍ ചോദിക്കും.

വാഹനത്തിന്റെ ടാക്‌സ് അടച്ച ടെം റജിസ്‌ട്രേഷന്‍ നമ്പറിന്റെ അപ്ലിക്കേഷന്‍ നമ്പറാണ് ചോദിക്കുന്നത്. വാഹനത്തിന്റെ ടാക്‌സ് അടയ്ക്കുന്ന സമയത്ത് വാഹന്‍ വെബ് സൈറ്റില്‍ നിന്നു നിങ്ങള്‍ക്ക് എസ്.എം.എസ് വഴി ഈ നമ്പര്‍ ലഭിച്ചിട്ടുണ്ടാവും. ഇനി അതും കയ്യിലില്ലെങ്കില്‍ വാഹനം എടുത്ത ഷോറൂം/ഡീലര്‍മാരെ സമീപിച്ചാല്‍ മതി. ഈ അപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ പണം എടക്കാനാവും. ഇതോടെ നിങ്ങള്‍ നമ്പറിനായി അപേക്ഷ നല്‍കിയെന്ന് മനസിലാക്കാം.

ലേലം

ഒരേ നമ്പറിനായി ഒന്നിലേറെ ആവശ്യക്കാരുണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുക്കേണ്ടി വരും. നിങ്ങളാണ് ആദ്യം അപേക്ഷ നല്‍കുന്നതെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ആരും ഇതേ നമ്പറില്‍ അപേക്ഷ നല്‍കിയിട്ടില്ലെങ്കില്‍ അടിസ്ഥാന വിലയില്‍ നമ്പര്‍ ലഭിക്കും. ലേലങ്ങള്‍ ശനിയാഴ്ച വൈകീട്ട് നാലുമണി മുതല്‍ തിങ്കളാഴ്ച രാത്രി 10.30 വരെയാണ് നടക്കുക. 1000 രൂപയുടെ ഗുണിതങ്ങളായി നിങ്ങള്‍ക്ക് ലേല തുക നിശ്ചയിക്കാം. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് നമ്പര്‍ ലഭിക്കും.

ഇനി ലേലത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ പുതിയ നമ്പറിനു വേണ്ടി വീണ്ടും അപേക്ഷിക്കാം. അപ്പോഴും നേരത്തെ പറഞ്ഞതുപോലുള്ള നടപടികള്‍ പാലിക്കണം. ലേലത്തില്‍ പങ്കെടുക്കാനായി അടച്ച അടിസ്ഥാന വില നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും.

ആര്‍.ടി.ഒ നടപടികള്‍

ലേലത്തില്‍ പങ്കെടുത്തോ അല്ലാതെയോ നമ്പര്‍ സ്വന്തമായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരം എസ്.എം.എസ് വഴിയും ഇ മെയില്‍ വഴിയും ലഭിക്കും. ലേല തുക പൂര്‍ണമായും അടച്ച ശേഷം മാത്രമേ ആര്‍.ടി.ഒ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. സാധാരണഗതിയില്‍ രണ്ടു പ്രവൃത്തി ദിവസങ്ങള്‍കൊണ്ട് നമ്പര്‍ നിങ്ങള്‍ക്ക് അനുവദിക്കും. ആര്‍ടിഒയിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ എസ്.എം.എസ് നിങ്ങളുടെ നമ്പറില്‍ ലഭിക്കും നിങ്ങളുടെ ഡീലറെ ബന്ധപ്പെട്ട് ഇഷ്ട നമ്പര്‍ വാഹനത്തിനായി സ്വന്തമാക്കാം.


Share our post

Kerala

‘പി.എം വിദ്യാലക്ഷ്മി’, ഉന്നതി വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി

Published

on

Share our post

ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും, നല്ല സ്കോര്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല..എന്നാല്‍ ഇന്നത്തെ കാലത്ത് അത് മാത്രം പോരാ..ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍

ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്വെന്‍ഷന്‍ പദ്ധതി നല്‍കും.
4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.

പി.എം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത

മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം
എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല.
മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.

പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം
രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക.
കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.

പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ പലിശ നിരക്ക്

മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.


Share our post
Continue Reading

Kerala

വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Published

on

Share our post

തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.


Share our post
Continue Reading

Breaking News

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!