ഡോ. അമർ രാമചന്ദ്രന്റെ ‘റൂട്ട് നമ്പർ 17’ ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ നടന്നു

കണിച്ചാർ: പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രൻ നിർമിച്ച്, പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ‘റൂട്ട് നമ്പർ 17’ ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ സംഘടിപ്പിച്ചു. സിനിമ കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് വിജയാഘോഷം നടത്തിയത്. ചടങ്ങിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ, അമറിന്റെ പിതാവ് ഡോ.വി.രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ,ദേവ് സിനിമാസ് ഉടമ തിട്ടയിൽ വാസുദേവൻ നായർ,ജില്ല പഞ്ചായത്തംഗം വി.ഗീത,കൂട്ട ജയപ്രകാശ്, മറ്റ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഡോ. അമർ രാമചന്ദ്രൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.ക്രൈം തില്ലറായ സിനിമയിൽ കേസന്വേഷണ ഉദ്യോഗസ്ഥനായാണ് അമർ വേഷമിട്ടത്.അമറിൻ്റെ മകൻ നിഹാൽ അമറും ചിത്രത്തിലുണ്ട്.