കിടപ്പിലായവരുടെ ‘അരികെ’ ജില്ലാ ആയുര്‍വേദ ആസ്പത്രി

കണ്ണൂർ: കിടപ്പ് രോഗികള്‍ക്കായി ജില്ലാ ആയുര്‍വേദ ആസ്പത്രിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും കിടത്തി ചികിത്സയും തുടങ്ങി. ‘അരികെ’ സാന്ത്വന പരിചരണ പദ്ധതി മുഖാന്തരമാണ് ആയുര്‍വേദത്തിന്റെ താങ്ങ് കിടപ്പിലായവര്‍ക്ക് ലഭ്യമാക്കുന്നത്. പാലിയേറ്റീവ് വാരാചണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വൃദ്ധസദനത്തിലും തണല്‍ പാലിയേറ്റീവ് കേന്ദ്രത്തിലും പാലിയേറ്റീവ് സംഘത്തിന്റെ നേതൃത്വത്തില്‍ രോഗീ സംഗമവും ബോധവല്‍ക്കരണവും നടത്തി. ഫോണ്‍: 9495988423