സംസ്ഥാന കബഡിയിൽ വെങ്കലം നേടിയ റിസ ഫാത്തിമയെ അനുമോദിച്ചു

പേരാവൂർ: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ പേരാവൂർ ഞണ്ടാടി സ്വദേശിനി റിസ ഫാത്തിമയെ ഡി.വൈ.എഫ്.ഐ ബംഗ്ലക്കുന്ന് യൂണിറ്റ് അനുമോദിച്ചു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉപഹാരം കൈമാറി .യൂണിറ്റ് പ്രസിഡന്റ് കെ.ടി.അശ്വതി അധ്യക്ഷയായി.എം. വത്സൻ,ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറി കെ.എ. രജീഷ്,മേഖല സെക്രട്ടറി യൂനുസ്, യൂണിറ്റ് സെക്രട്ടറി ആശ്രിത്, മേഖല കമ്മിറ്റി അംഗം അഖിൽ, എം. സജീവൻ എന്നിവർ സംസാരിച്ചു.