യുകെയിൽ സ്റ്റാഫ് നഴ്സ് റിക്രൂട്ട്മെൻ്റിന് തുടക്കം

നോർക്ക റൂട്‌സും നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനും സംയുക്തമായി നടത്തുന്ന എൻ.എസ്.ഡി.സി യുകെ റിക്രൂട്ട്മെന്റ് ആരംഭിച്ചു.
യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നോർക്ക റൂട്സ് വഴി അപേക്ഷിക്കാം. അഭിമുഖം ഓൺലൈനായി നടത്തും.
വിശദ വിവരങ്ങൾക്ക് norkaroots.org nifl.norkaroots.org സന്ദർശിക്കുക. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ഫോൺ: 18004253939, +91 8802012345