സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്: യുവതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും

കാട്ടാക്കട : സ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവിനും 59,000 രൂപ പിഴയും ശിക്ഷിച്ചു. കാട്ടാക്കട അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യ(31) യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ്കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2016-ലാണ് സംഭവം.
തലസ്ഥാനത്തെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമിക്കാൻ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.