കേരളത്തിൽ താപനില കൂടും; ജാഗ്രത മുന്നറിയിപ്പ്

കൊച്ചി : കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരികയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി പകുതിയോടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. ഇതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.