ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയില്‍ 317 അധ്യാപകര്‍

Share our post

ദാദര്‍ ആന്‍ഡ് നാഗര്‍ഹവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 317 ഒഴിവുണ്ട്.

പ്രൈമറി/അപ്പര്‍ പ്രൈമറി ടീച്ചര്‍: പ്രൈമറി-58, അപ്പര്‍ പ്രൈമറി-54 (സയന്‍സ്/മാത്സ്-31, ലാംഗ്വേജ്-12, സോഷ്യല്‍ സ്റ്റഡീസ്-11) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: സീനിയര്‍ സെക്കന്‍ഡറി/തത്തുല്യം, എലിമെന്ററി എജുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമ/സ്‌പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ/നാലുവര്‍ഷത്തെ ബി.എല്‍.എഡ്. അല്ലെങ്കില്‍, ബി.എ./ബി.എസ്സി./ബി.കോമും എലിമെന്ററി എജുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമ/ബി.എഡും. അല്ലെങ്കില്‍, സീനിയര്‍ സെക്കന്‍ഡറിയും നാലുവര്‍ഷത്തെ ബി.എ.എഡ്./ബി.എസ്സി./ബികോം.എഡും. അപേക്ഷകര്‍ ബന്ധപ്പെട്ട ടെറ്റ് പരീക്ഷ പാസായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍: ഒഴിവ്-75. വിഷയങ്ങള്‍: ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്. ശമ്പളം: 47,600-1,51,100 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പി.ജി. ഡിഗ്രിയും ബി.എഡ്./ബി.എ.എഡ്./ബി.എസ്സി.എഡും. പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 1

ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍: ഒഴിവ്-130. വിഷയങ്ങള്‍: ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്. ശമ്പളം: 44,900-1,42,400 രൂപ. യോഗ്യത: ബിരുദവും ബി.എഡും. അല്ലെങ്കില്‍, നാലുവര്‍ഷത്തെ ബി.എ.എഡ്./ബി.എസ്സി.എഡ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 1

അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഫീസ്: 200 രൂപ (വനിതകള്‍ക്കും എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാര്‍ക്കും ബാധകമല്ല).വിശദവിവരങ്ങള്‍ https://daman.nic.in -ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!