മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. 13 കെ.എസ്യു-ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെയും, 8 എസ്.എഫ്.ഐക്കാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കരുതെന്നും ഉത്തരവ്.