കൊട്ടിയൂർ ക്ഷേത്രത്തിൽ ശുചിത്വ പദ്ധതി

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത്,ശുചിത്വ മിഷൻ,ഹരിതകേരളം മിഷൻ , ദേവസ്വം വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിൽ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ അവലോകനയോഗം പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു.ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം.സുനിൽകുമാർ സർക്കാർ ശുചിത്വ പരിപരിപാലന പദ്ധതികളും സബ്സിഡിയും വിശദമാക്കി.
വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തി,സ്ഥിരം സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, മെമ്പർമാരായ എ.ടി.തോമസ്,ബാബു കാരുവേലിൽ,കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, പഞ്ചായത്ത് സെക്രട്ടറി പി.എസ്.സത്യൻ, അസിസ്റ്റന്റ് സെക്രട്ടറി രമേഷ് ബാബു, നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.