ശിവപുരത്ത് കാറില്‍ കടത്തിയ ചന്ദനം പിടികൂടി

ശിവപുരം: മരുവഞ്ചേരിയിലെ പ്രജിനാലയത്തില്‍ കെ. പി.പ്രജിത്തിന്റെ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട KL13 AH 2567 റിനോള്‍ട് ക്വിഡ് കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി.വേങ്ങാടുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനമാണ് മുറിച്ച് കടത്തിയത്.സംഭവത്തില്‍ പ്രജിത്തിനെയും സഹായി മരുവഞ്ചേരി ലക്ഷം വീട് കോളനിയിലെ നിധീഷ്, വിനോദ് എന്നിവരെയും വാഹനവും ചന്ദനവും കസ്റ്റഡിയില്‍ എടുത്തു.
കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. റേഞ്ച് ഓഫീസറെ കൂടാതെ തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ബി.എഫ്.ഒമാരായ ജിതിന്‍, സയന, രമ്യ, ഫോറസ്റ്റ് വാച്ചര്‍ ശോഭ, ഫോറസ്റ്റ് ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.